പലരും ഭാരം കുറയ്ക്കാൻ ആദ്യം നോക്കുന്നത് ഡയറ്റ് തന്നെയാകും. ഡയറ്റിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട ഭക്ഷണമാണ് ഫ്രൂട്സ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പ് എരിച്ചുകളയാൻ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട പ്രധാനപ്പെട്ട പഴങ്ങൾ ഏതൊക്കെയാണെന്നറിയാം…
സ്വാഭാവികമായും കുറഞ്ഞ കലോറിയും ഉയർന്ന നാരുകളുമുള്ള സിട്രസ് ഫ്രൂട്ടാണ് ഓറഞ്ച്. ഓറഞ്ചിലെ വെള്ളത്തിൽ ലയിക്കുന്ന വിറ്റാമിൻ അമിതവണ്ണം തടയുന്നതിനും നിയന്ത്രിക്കുന്നതിനും സഹായിക്കും.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊന്ന് പേരയ്ക്ക ആണ്. ഒരു പഴത്തിൽ വെറും 37 കലോറിയാണുള്ളത്. വിറ്റാമിനുകളും ധാതുക്കളും കൊണ്ട് നിറഞ്ഞിരിക്കുന്ന പേരയ്ക്ക ഹൃദ്രോഗം വരാതെ കാക്കുന്നു.
മാതളനാരങ്ങയിൽ കാണപ്പെടുന്ന പോളിഫെനോളുകളും ലിനോലെനിക് ആസിഡിന്റെ സംയോജനവും കൊഴുപ്പ് കുറയ്ക്കാനും ശരീരത്തിലെ മെറ്റബോളിസം കൂട്ടാനും അനുയോജ്യമാണ്. അവയിൽ കലോറി കുറവും വിറ്റാമിനുകളും ധാതുക്കളും ധാരാളവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക