ഇന്ത്യൻ ക്രിക്കറ്റ് താരം മായങ്ക് അഗർവാൾ ആശുപത്രിയിൽ. വിമാനയാത്രക്കൊരുങ്ങവെ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്നാണ് അഗർവാളിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. താരം ഇപ്പോൾ ഐസിയുവിൽ ആണ്.
ഫെബ്രുവരി 2ന് റെയിൽവേയ്സിനെതിരെ ആരംഭിക്കുന്ന രഞ്ജി മത്സരത്തിനായി അഗർത്തലയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്രക്കൊരുങ്ങവെയാണ് സംഭവം. രഞ്ജിയിൽ കർണാടക ടീമിന്റെ ക്യാപ്റ്റനാണ് അഗർവാൾ.
വായയിലും തൊണ്ടയിലും അസ്വസ്ഥത അനുഭവപ്പെട്ട അഗർവാളിനെ അഗർത്തലയിലെ ഐഎൽഎസ് ഹോസ്പിറ്റലിന്റെ ഐസിയുവിലണ് പ്രവേശിപ്പിച്ചത്. ഒരു ബോട്ടിലിൽ നിന്ന് വെള്ളം കുടിച്ചതിനു പിന്നാലെയാണ് അഗർവാളിന് അസ്വസ്ഥത അനുഭവപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക