കാസര്‍കോട്: കാസര്‍കോട് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു. രണ്ടു പുരുഷന്മാരുടെ മൃതദേഹമാണ് പൈക്കത്ത് പാളത്തിന് സമീപം കണ്ടെത്തിയത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല.
പുലര്‍ച്ചെ 5.20 നുള്ള മംഗലാപുരത്തു നിന്നും വരുന്ന ഗുഡ്സ് ട്രെയിന്‍ തട്ടിയാണ് അപകടമെന്നാണ് റെയില്‍വേ ജീവനക്കാര്‍ സൂചിപ്പിക്കുന്നത്.
25 വയസ്സിന് താഴെ പ്രായമുള്ള യുവാക്കളാണ് മരിച്ചതെന്നാണ് നിഗമനം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക