ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മൂടൽമഞ്ഞ്. ഡൽഹി- എൻസിആർ എന്നീ പ്രദേശങ്ങളിലാണ് കനത്ത മൂടൽമഞ്ഞ് അനുഭവപ്പെട്ടത്. ഇതോടെ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനവും ഗതാഗതവും താറുമാറായി.
പുലർച്ചെയോടെ മഞ്ഞ് മൂടിയതിനാൽ യാത്രക്കാർക്ക് വഴികൾ കാണുന്നതിനും യാത്ര ചെയ്യുന്നതിനുമൊക്കെ വെല്ലുവിളികൾ നേരിട്ടിരുന്നു. ഇതേ തുടർന്ന് ഡൽഹി വിമാനത്താവളം യാത്രാക്കാർക്ക് നിർദ്ദേശങ്ങൾ നൽകി.
” ഡൽഹിയിൽ മൂടൽമഞ്ഞ് രൂക്ഷമാവുകയാണ്. ഇത് വിമാനങ്ങളുടെ ലാൻഡിംഗിനെയും ടേക്ക്ഓഫിനെയും ബാധിച്ചേക്കാം. അപ്ഡേറ്റ് ചെയ്ത ഫ്ളൈറ്റ് വിവരങ്ങളും മറ്റും ബന്ധപ്പെട്ട എയർലൈൻ ജീവനക്കാരുമായി ചോദിച്ചറിഞ്ഞ ശേഷം യാത്ര തുടരുക. യാത്രക്കാർക്ക് എന്തെങ്കിലും അസൗകര്യങ്ങളുണ്ടായാൽ അതിൽ ഖേദിക്കുന്നു”, ഡൽഹി എയർപോർട്ട് അറിയിച്ചു.
ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും പലയിടങ്ങളിലും മൂടല്‍ മഞ്ഞിനെത്തുടര്‍ന്ന് കാഴ്ചാപരിധി പൂജ്യമായി.ഫ്രെബ്രുവരി വരെ അതി കഠിനമായ ശൈത്യകാലം ഡൽഹിയിൽ തുടരുമെന്നാണ് റിപ്പോർട്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക