അന്തരിച്ച പ്രമുഖ താരം മാമുക്കോയ പ്രധാന കഥാപാത്രമായി എത്തുന്ന ‘ദ സ്റ്റിയറിങ്ങ്’ എന്ന ചിത്രത്തിന്റെ ട്രെയിലർ റിലീസ് ചെയ്തു. നവാഗത സംവിധായകനായ മുഹമ്മദ് സാദിഖ് ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സെല്ലുലോയ്ഡ് ആണ് മീഡിയ രാവണിന്റെ ബാനറിൽ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഫെബ്രുവരി നാലിന് ചിറ്റൂർ പാഞ്ചജന്യം ഫിലിം ഫെസ്റ്റിവലിൽ ആദ്യ പ്രദർശനം നടത്തിയ ശേഷം ചിത്രം ഉടൻ തീയറ്ററുകളിൽ എത്തും.
സമകാലീന ഇന്ത്യയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്കിടയിലൂടെ നടക്കുന്ന രണ്ട് യാത്രകളുടെ കഥ പറയുന്ന ചിത്രത്തിൽ മാമുക്കോയ കൂടാതെ സജിത മഠത്തിൽ, ജോസ് പി റാഫേൽ, വിനോദ് കുമാർ, മുരളി മംഗലി, അനിൽ ഹരൻ, മുഹമ്മദ് സാദിഖ്, ജയശ്രീ, മാസ്റ്റർ ദർശൻ, ജെ പി, വിനോദ് കൈലാസ്, ഭാസ്കരൻഎന്നിവർ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നു. മുഹമ്മദ് സാദിഖ് ആണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക