വയനാട്: വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ല് സ്വദേശി ലക്ഷ്മണനാണ് മരിച്ചത്. കാപ്പിത്തോട്ടത്തിന്റെ കാവൽക്കാരനായിരുന്നു ലക്ഷ്മണൻ. ഇന്നലെ മുതൽ ഇയാളെ കാണാനില്ലായിരുന്നു.
ഇന്ന് രാവിലെ നടത്തിയ തിരിച്ചിലിലാണ് കാപ്പിച്ചെടികൾക്കിടയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സമീപത്ത് കാട്ടാന എത്തിയതിന്റെ അടയാളങ്ങൾ ഉള്ളതിനാലാണ് കാട്ടാനയുടെ ആക്രമണത്തിലാണ് മരണമെന്ന് സംശയിക്കുന്നത്.
ലക്ഷമണൻ പൂർണ ആരോഗ്യവാനായിരുന്നു എന്നാണ് ബന്ധുക്കൾ പറയുന്നത്. വനംവകുപ്പ് അധികൃതർ സ്ഥലത്ത് എത്തിയിട്ടുണ്ട്. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷം മാത്രമേ മരണകാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക