ചിദംബരം സംവിധാനം ചെയ്യുന്ന ‘മഞ്ഞുമ്മൽ ബോയ്സ്’ ഫെബ്രുവരിയിൽ തീയേറ്ററുകളിലേക്ക് എത്തും. പറവ ഫിലിംസും ശ്രീ ഗോകുലം മൂവിസും ചേർന്നാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നത്.
ബാബു ഷാഹിർ, സൗബിൻ ഷാഹിർ, ഷോൺ ആന്റണി എന്നിവർ ചേർന്നു നിർമ്മിച്ച ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ ഓൾ ഇന്ത്യ ഡിസ്ട്രിബ്യുഷൻ ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് നിർവഹിക്കുന്നത്.
ടൈറ്റിൽ അനൗൺസ്മെന്റ് മുതൽ തന്നെ ഏറെ ശ്രദ്ധ നേടിയ ചിത്രം കേരളത്തിലും തമിഴ്നാട്ടിലുമായാണ് ചിത്രികരണം പൂർത്തിയാക്കിയത്.
കൊച്ചിയിലെ മഞ്ഞുമ്മൽ എന്ന സ്ഥലത്തുനിന്നും ഒരു സംഘം യുവാക്കൾ കൊടൈക്കനാലിലേക്ക് യാത്ര പോകുന്നതും തുടർന്നു അവരുടെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങളുമാണ് ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ ഇതിവൃത്തം.
സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, അഭിറാം രാധാകൃഷ്ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്മാൻ, അരുൺ കുര്യൻ, വിഷ്ണു രഘു എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്ന ചിത്രം യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഒരുങ്ങുന്നത്.
നടൻ സലിം കുമാറിന്റെ മകൻ ചന്തു ചിത്രത്തിലൊരു വേഷം ചെയ്യുന്നു. റാപ്പർ വേടൻ, സംഗീത സംവിധായകൻ സുഷിൻ ശ്യാം എന്നിവർ അണിനിരന്ന ‘കുതന്ത്രം ‘ എന്ന പ്രൊമോഷണൽ സോങ് ഇപ്പോഴും യുട്യൂബിൽ ട്രെൻഡിംഗ് നമ്പർ വൺ ആണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക