കോഴിക്കോട്: കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രയ്ക്കുള്ള വിമാന നിരക്ക് കുറയുമെന്ന് കേന്ദ്രം ഉറപ്പ് നല്‍കിയാതായി മന്ത്രി വി അബ്ദു റഹ്മാന്.
വിമാന യാത്ര നിരക്കില്‍ തീരുമാനം എടുത്തത് കേന്ദ്രം ആണെന്നും ലീഗ് നേതാക്കള്‍ കാര്യം അറിയാതെ സംസ്ഥാന സര്‍ക്കാരിനെ പഴിക്കുകയാണെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തിലെയും രാജ്യത്തെ മറ്റു ഭാഗങ്ങളിലെയും എംബാര്‍ക്കേഷന്‍ പോയന്റുകളില്‍ നിന്ന് വ്യത്യസ്തമായി കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്രക്കാരോട് അധികൃതരുടെ ഭാഗത്തുനിന്ന് ക്രൂരമായ വിവേചനവും വിമാന ടിക്കറ്റ് ചാര്‍ജ്ജിലുള്ള ഭീമമായ അന്തരവും വിശദമായി മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയെന്നും മുസ്ലിം ലീഗ് എം പിമാര്‍ വിവരിച്ചു.
നേരത്തെ തന്നെ കരിപ്പൂരില്‍ നിന്ന് ഹജ്ജിന് പോകുന്ന യാത്രക്കാരുടെ വിമാന ടിക്കറ്റ് ചാര്‍ജില്‍ ഇളവ് നല്‍കുമെന്ന് കേന്ദ്ര ഹജ്ജ് കാര്യ വകുപ്പ് മന്ത്രി ഉറപ്പ് നല്‍കിയെന്ന് മുസ്ലിം ലീഗ് എം പിമാര്‍ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക