ആമസോൺ പ്രൈം വീഡിയോ സബ്സ്ക്രിപ്ഷൻ ചാർജുകൾ വർധിപ്പിക്കാൻ ഒരുങ്ങുന്നു. ഇതോടെ
ഉപയോക്താക്കൾ ഇനി അധിക പണം നൽകേണ്ടിവരും.
അല്ലാത്തവർക്ക് ഇനി മുതൽ വീഡിയോകൾക്കിടയിൽ പരസ്യം കൂടി കാണേണ്ടി വരും. അമേരിക്ക, ബ്രിട്ടൻ, ജർമ്മനി, കാനഡ എന്നിവിടങ്ങളിലാണ് ഈ മാറ്റം തുടങ്ങാൻ പോകുന്നത് എന്നാൽ ഇന്ത്യയിൽ ഇതെപ്പോഴാണ് വരുന്നത് എന്ന് വ്യക്തമല്ല.
നിലവിൽ ആമസോൺ പ്രൈം വീഡിയോ അംഗമാണെങ്കിൽ വിഷമിക്കേണ്ടതില്ല. പഴയ അംഗങ്ങൾക്ക് അധിക പേയ്മെൻറ് സംബന്ധിച്ച് ഇമെയിൽ ലഭിക്കും. അമേരിക്കയിൽ, പ്രൈം മെമ്പർമാർക്ക് പുതിയ നിരക്ക് പ്രകാരം പ്രതിമാസം 2.99 യുഎസ് ഡോളർ നൽകേണ്ടിവരും.
കാലക്രമേണ കൂടുതൽ ഫീച്ചറുകളും ആനുകൂല്യങ്ങളും ഇതിലേക്ക് ഉൾപ്പെടുത്തും. 2005-ൽ ആരംഭിച്ച ആമസോണിൽ പ്രൈം വീഡിയോ, പ്രൈം മ്യൂസിക്, ഗെയിമിംഗ്, പ്രൈം ഡേ സെയിൽ എന്നിവയും ഉപയോക്തക്കൾക്കായുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക