ന്യൂഡൽഹി: കേന്ദ്ര ബജറ്റ് ഇന്ന്. രണ്ടാം മോദിസര്‍ക്കാരിന്റെ അവസാന ബജറ്റ് ആണ് ഇന്ന് അവതരിപ്പിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വരാനിരിക്കേ അവതരിപ്പിക്കുന്നത് ഇടക്കാല ബജറ്റായതിനാല്‍ വലിയ പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കേണ്ടതില്ലെന്ന് ധനമന്ത്രി നിര്‍മലാ സീതാരാമന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, വനിതാസംവരണം ഉള്‍പ്പെടെ നാരീശക്തി മുദ്രാവാക്യമുയര്‍ത്തുന്ന സര്‍ക്കാര്‍, സ്ത്രീകള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കാനിടയുണ്ട്.
തുടര്‍ച്ചയായി ആറുബജറ്റുകള്‍ അവതരിപ്പിക്കുന്ന രാജ്യത്തെ രണ്ടാമത്തെ ധനമന്ത്രിയാകുകയാണ് നിര്‍മലാ സീതാരാമന്.
രാജ്യത്തെ ആദ്യത്തെ ഫുള്‍ടൈം വനിതാ ധനമന്ത്രിയായ നിര്‍മ്മല സീതാരാമന് 2019 ജൂലൈ മുതല്‍ അഞ്ച് സമ്പൂര്‍ണ ബജറ്റുകളാണ് അവതരിപ്പിച്ചിട്ടുള്ളത്.
ഫെബ്രുവരി ഒന്നിന് ഒരു ഇടക്കാല ബജറ്റ് കൂടെ അവതരിപ്പിക്കുന്നതോടെ ആറു ബജറ്റുകള്‍ അവതരിപ്പിച്ച ആദ്യ വനിത ധനമന്ത്രിയായി നിര്‍മ്മല സീതാരാമന് മാറും.
തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നതിനാല്‍ ഇടക്കാല ബജറ്റില്‍ വലിയ നയപരമായ മാറ്റങ്ങള്‍ക്ക് ഇടയില്ല. ബജറ്റ് പൊതു തെരഞ്ഞെടുപ്പിന് മുമ്പുള്ള വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമായിരിക്കുമെന്നാണ് സൂചന.
വോട്ട്-ഓണ്‍-അക്കൗണ്ട്, പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞാല്‍, ഏപ്രില്‍-ജൂലൈ കാലയളവിലെ ചെലവുകള്‍ക്കായി കണ്‍സോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യയില്‍ നിന്ന് പണം പിന്‍വലിക്കാന്‍ സര്‍ക്കാരിന് അധികാരം ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക