കൊഴുക്കട്ട വീടുകളിലെ സ്ഥിരം വിഭവമാണ്. അധിക ചേരുവകൾ ആവശ്യമില്ലാത്തതിനാൽ എളുപ്പത്തിൽ തയ്യാറാക്കുവുന്ന വിഭവമാണിത്. തനി നാടൻ രീതിയിൽ കൊഴുക്കട്ട ഇങ്ങനെ തയ്യാറാക്കാം.
വേണ്ട ചേരുവകൾ…
അരിപൊടി
ശർക്കര
തേങ്ങ ചിരകിയത്
തയ്യാറാക്കുന്ന വിധം…
ഒന്നര മുറി ചിരകിയ തേങ്ങയും 750 ഗ്രാം ശർക്കരയും നന്നായി യോജിപ്പിച്ച് വെക്കുക. അരിപൊടി ചൂട് വെള്ളവും ഉപ്പും ചേർത്ത് നല്ലപോലെ കുഴച്ച് എടുക്കുക. പത്തിരി മാവിന്റെ പരുവത്തിൽ ആയിരിക്കണം. ഒരു കൊഴുക്കട്ടക്ക് ആവശ്യമായ മാവ് എടുത്ത് ഉരുട്ടി, ഏതെങ്കിലും ഭാഗം കുഴിച്ചു അതിൽ നേരത്തെ തയ്യാറാക്കിയ ശർക്കര-തേങ്ങാ മിശ്രിതം ഇട്ട് വീണ്ടും ഉരുട്ടി ആവിയിൽ വേവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക