കോഴിക്കോട്: കോഴിക്കോട് ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും മര്‍ദ്ദനമേറ്റെന്നാരോപിച്ച് ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്. വടകര- പയ്യോളി- പേരാമ്പ്ര റൂട്ടിലോടുന്ന ബസ് ജീവനക്കാരാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.
ആരോമൽ എന്ന ബസിലെ ഡ്രൈവറായ രൂപേഷിനും കണ്ടക്ടർ രാജേഷിനും നേരെയാണ് ആക്രമണം ഉണ്ടായത്.
ഈ റൂട്ടിൽ സർവീസ് നടത്തുന്ന ഓട്ടോറിക്ഷാ ഡ്രൈവർമാരും ബസ് ജീവനക്കാരും തമ്മിൽ കഴിഞ്ഞ ദിവസം വാക്കുതർക്കം നടന്നിരുന്നു. ഇതിന് ശേഷം ഇന്നലെ രാത്രി എട്ട് മണിയോടെ ഒരു സംഘം ആളുകളെത്തി ബസ് ജീവനക്കാരെ മർദ്ദിച്ചുവെന്നാണ് പരാതി.
ഇതോടെ സ്വകാര്യ ബസുകളെ ആശ്രയിക്കുന്ന നിരവധി യാത്രക്കാരാണ് വലഞ്ഞത്. വടകര – പയ്യോളി – പേരാമ്പ്ര റൂട്ടിലും വടകര – തോടന്നൂർ – ചാനിയം കടവ് വഴിയും ചെറുവണ്ണൂർ, തിരുവള്ളൂർ എന്നീ പ്രദേശങ്ങളിലേക്കുള്ള യാത്രക്കാരാണ് വെട്ടിലായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക