ലോകമെമ്പാടും കൃഷി ചെയ്യുന്ന ഫലമാണ് മുന്തിരി. പച്ചയും ചുവപ്പും പർപ്പിളും നിറങ്ങളിൽ കാണപ്പെടുന്ന മുന്തിരിക്ക് പല ആകൃതിയും വത്യസ്തത രുചികളുമാണ്. എല്ലാക്കാലത്തും കൃഷി ചെയ്യാന്‍ കഴിയുന്ന പഴമാണ് മുന്തിരി. വീട്ടുവളപ്പില്‍ മുന്തിരി കൃഷി ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നോക്കാം.
വേനലിലും മഴക്കാലത്തും മുന്തിരി നടാം. എന്നാൽ നല്ല വെയിൽ കിട്ടുന്ന സ്ഥലത്തു വേണം നടാൻ. പച്ചത്തണ്ട് നടാന്‍ പാടില്ല. 30 സെന്റിമീറ്റര്‍ നീളമുള്ള വള്ളിയാണ് നടേണ്ടത്. അതിനായി നഴ്സറിയില്‍ നിന്ന് വേര് പിടിപ്പിച്ച വള്ളി വാങ്ങുന്നതാകും നല്ലത്.
മുന്തിരിയുടെ ചുവട്ടിൽ എപ്പോഴും തണുപ്പ് നിലനിർത്താൻ ശ്രമിക്കുക.അതിനായി ചാണകം, വേപ്പിൻപിണ്ണാക്ക്, എല്ലുപൊടി, മണൽ, ചകിരിച്ചോറ് എന്നിവ ചേർത്ത് കൊടുക്കാം.
ഗ്രാഫ്റ്റ് ചെയ്ത തൈകൾ നടുന്നതാണ് ഉത്തമം.എല്ലാ ദിവസവും നന്നായി നനച്ച് കൊടുക്കുക. നല്ല സൂര്യപ്രകാശം ആവശ്യമാണ്.നട്ടശേഷം പന്തലിലേക്ക് കയറുന്ന മുന്നേ വരുന്ന വള്ളികളൊക്കെ മുറിച്ച് കളയണം ഒറ്റ വള്ളി മാത്രം പന്തലിലേക്ക് കയറ്റാം.എല്ലാ മാസവും കടലപിണ്ണാക്ക് പുളിപ്പിച്ചതും മീൻ വെള്ളവും ഇറച്ചി കഴുകിയ വെള്ളവുമൊക്കെ ഒഴിച്ച് കൊടുക്കാം.
ഇലകുരുടിപ്പോ വെള്ളീച്ച ശല്യമോ ഉണ്ടായാൽ വേപ്പെണ്ണ മിശ്രിതം സ്പ്രേ ചെയ്താൽ മതി. പന്തൽ ഇടുമ്പോൾ നല്ല ഉറപ്പുള്ള പന്തൽ വേണം ഒരുക്കാൻ.പന്തലിൽ മുന്തിരി വള്ളി കയറിക്കഴിഞ്ഞാൽ ഒരു മീറ്റർ പടരുമ്പോൾ വള്ളിയുടെ തലപ്പ് നുള്ളികളയണം പന്തലിൽ മുഴുവൻ വള്ളി വ്യാപിക്കുന്നത് വരെ ഇങ്ങനെ ചെയ്യണം.
ഇടയ്ക്ക് പൊട്ടാഷ് ചുവട്ടിൽ ഇട്ടുകൊടുക്കാം. മുന്തിരി വർഷത്തിൽ 3 പ്രാവശ്യം കായ്ക്കും. വർഷം തോറും പ്രൂണിങ് ചെയ്യണം പൂവിടുന്ന നാമ്പുകളെ ഉത്തേജിപ്പിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.പ്രൂണിങ് ചെയ്ത കൊമ്പുകൾ നടാൻ എടുക്കാം.പൂവിട്ട് 120 ദിവസമാകുമ്പോൾ കായ്കൾ പഴുത്ത് പാകമാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക