കോട്ടയം നസീർ, സണ്ണി ജോസഫ്, പ്രമോദ് വെളിയനാട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അനീഷ് ഉദയ് സംവിധാനം ചെയ്യുന്ന ‘ജെറി’യുടെ ട്രെയിലർ പുറത്തിറങ്ങി.
ഒരു എലി കാരണമുണ്ടാകുന്ന പ്രശ്നങ്ങളാണ് സിനിമയുടെ ഇതിവൃത്തം എന്നാണ് ട്രെയിലർ നൽകുന്നത്.
ജെ സിനിമാ കമ്പനിയുടെ ബാനറിൽ ജെയ്സണും ജോയ്സണും ചേർന്നാണ് ‘ജെറി’ നിർമ്മിക്കുന്നത്. നൈജിൽ സി മാനുവലിന്റെതാണ് തിരക്കഥ.
ഫെബ്രുവരി ഒൻപതിനാണ് ചിത്രം തിയേറ്റർ റിലീസ് ചെയ്യുന്നത്. സരിഗമയാണ് ഓഡിയോ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക