ബേക്കറികളില്‍ കിട്ടുന്ന അതേ ടേസ്റ്റിൽ ഷാര്‍ജ ഷേക്ക് തയ്യാറാക്കാം വെറും പത്ത് മിനിറ്റുകൊണ്ട്. നല്ല രുചിയുള്ള ഷാര്‍ജ ഷേക്ക് എനഗ്നെ വീട്ടില്‍ തയ്യാറാക്കുന്നുവെന്ന് നോക്കിയാലോ ?
ആവശ്യമായ ചേരുവകള്‍
പാല് – 2 കപ്പ് (ഫ്രീസറില്‍ വച്ച് കട്ടിയാക്കിയത്)
ഞാലിപ്പൂവന് പഴം – 3 എണ്ണം ( ചെറിയ കഷ്ണം ആക്കിയത്)
പഞ്ചസാര – 3 ടേബിള്‍ സ്പൂണ്‍
ബൂസ്റ്റ് – 1 ടേബിള്‍ സ്പൂണ്‍
കശുവണ്ടി – 7-8 എണ്ണം
അലങ്കരിക്കാന്‍
ഐസ് ക്രീം
കശുവണ്ടി
ബൂസ്റ്റ്
ചെറി
തയാറാക്കുന്ന വിധം
പഴം, പാല്, പഞ്ചസാര, കശുവണ്ടി, ബൂസ്റ്റ് എന്നിവ ഒരു മിക്സിയുടെ ജ്യൂസറില്‍ ചേര്‍ത്ത് നന്നായി അടിച്ചെടുക്കുക.
ഇത് വിളംമ്പാനുള്ള ഗ്ലാസിലേക്കു പകർത്തിയ ശേഷം ഐസ്ക്രീം കശുവണ്ടി ബൂസ്റ്റ് ചെറി എന്നിവ ഉപയോഗിച്ച് അലങ്കരിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക