ഷറഫുദ്ധീനും ഐശ്വര്യാ ലക്ഷ്മിയും ഒന്നിക്കുന്ന ഫാന്റസി കോമഡി ചിത്രം ‘ഹലോ മമ്മി’ ഒരുങ്ങുന്നു. നവാഗതനായ വൈശാഖ് എലൻസ് ആണ് ചിത്രത്തിന്റെ സംവിധാനം. ‘ഫാലിമി’യുടെ രചന നിർവഹിച്ച സാൻജോ ജോസഫ് ആണ് ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത്.
‘ദ് ഫാമിലി മാൻ’, ‘അസ്പിരന്റ്സ്’ എന്നീ ബോളിവുഡ് വെബ് സീരിസിലൂടെ ശ്രദ്ധേയനായ സണ്ണി ഹിന്ദുജ ഹലോ മമ്മിയിൽ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നു. അജു വർഗീസ്, ജഗദീഷ്, ജോണി ആന്റണി, ബിന്ദു പണിക്കർ, അദ്രി ജോ, ശ്രുതി സുരേഷ്, ഗംഗാ മീരാ, ജോമോൻ ജ്യോതിർ എന്നിവർ ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. അമൽനീരദ് സംവിധാനം ചെയ്ത ‘വരത്തൻ’ ആണ് ഷറഫുദ്ദീനും ഐശ്വര്യലക്ഷ്മിയും ഏറ്റവുമൊടുവിൽ ഒരുമിച്ച് അഭിനയിച്ച മുൻ ചിത്രം.
സന്തോഷ് ശിവന്റെ അസ്സോസിയേറ്റ് ആയിരുന്ന പ്രവീൺ കുമാറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. ചമൻ ചാക്കോയാണ് ഹാലോ മമ്മിയുടെ എഡിറ്റർ.
പ്രതികരിക്കാൻ ഇവിടെ എഴുതുക