തൃശ്ശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ ദർശന സമയത്തിൽ മാറ്റം. ഇടത്തരികത്തുകാവിൽ ഭഗവതിക്ക് താലപ്പൊലിയായതിനാൽ ഗുരുവായൂർ ക്ഷേത്ര നട നാളെ നേരത്തെ അടയ്ക്കും. നാളെ ഉച്ചയ്ക്ക് 11:30 ഓടേ ഗുരുവായൂർ ക്ഷേത്ര ശ്രീകോവിൽ നട അടച്ചുകഴിഞ്ഞാൽ വൈകുന്നേരം 4:30-ന് മാത്രമേ തുറക്കുകയുള്ളൂ എന്ന് ഗുരുവായൂർ ദേവസ്വം ബോർഡ് അറിയിച്ചു.
നട അടച്ച സമയത്ത് ദർശനം, വിവാഹം, ചോറൂണ്, തുലാഭാരം എന്നിവ നടത്താൻ സാധിക്കില്ല. അതേസമയം, രാത്രി അത്താഴ പൂജയ്ക്ക് ശേഷവും നേരത്തെ തന്നെ നട അടയ്ക്കും. എന്നാൽ, നാളെ വിളക്ക് എഴുന്നള്ളിപ്പ് ഉണ്ടാവുകയില്ല. ഉച്ചയ്ക്ക് 12:00-നും രാത്രി 10:00-നും പഞ്ചവാദ്യം, മേളം എന്നിവയോടെ മൂന്നാനപ്പുരത്ത് എഴുന്നള്ളിപ്പ് ഉണ്ടാകുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക