ഷെയ്ൻ നിഗം, മഹിമ നമ്പ്യാർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന റൊമാന്റിക് കോമഡി എന്റർടൈനർ ചിത്രം ലിറ്റിൽ ഹാർട്സിന്റെ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ബാബുരാജ് കോമഡി കഥാപാത്രമായി എത്തുമ്പോൾ ചിത്രത്തിൽ ഷെയ്നും കോമഡി നമ്പറുമായി എത്തുന്നുണ്ട്.
സാന്ദ്ര തോമസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാന്ദ്ര തോമസും വിൽസൺ തോമസും ചേർന്ന് ആന്റോ ജോസ് പെരേര, എബി ട്രീസ പോൾ എന്നിവർ ചേർന്നാണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. രഞ്ജി പണിക്കർ, ഐമ സെബാസ്റ്റ്യൻ, ജാഫർ ഇടുക്കി, മാല പാർവതി, രമ്യ സുവി എന്നിവർ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കിഴക്കൻ മലയോര മേഖലയിലെ ഏലത്തോട്ടങ്ങളുടെ പശ്ചാത്തലത്തിൽ പ്രണയബന്ധങ്ങളുടെ കഥ പറയുന്ന ചിത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് രാജേഷ് പിന്നാടനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക