നടൻ, സംവിധായകൻ എന്നി നിലകളിൽ ശ്രദ്ധേയനായ ദിലീഷ് പോത്തൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ‘മനസാ വാചാ’. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ പുറത്തുവന്നിരിക്കുകയാണ്.
ഇത് വരെ കണ്ടിട്ടില്ലാത്ത ലൂക്കിലും ഗെറ്റ് അപ്പിലുമാണ് ദിലീഷ് പോത്തനെ മനസാ വാചായുടെ ടീസറിൽ കാണാൻ കഴിയുന്നത്.
‘ധാരാവി ദിനേശ്’ എന്ന ഒരു കള്ളൻ കഥാപാത്രമായി ആണ് അദ്ദേഹം ചിത്രത്തിലെത്തുന്നത്. നേരത്തെ പുറത്തു വന്ന മനസാ വാചാ പ്രോമോ സോങ്ങും സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.
നവാഗതനായ ശ്രീകുമാർ പൊടിയനാണ് സിനിമയുടെ സംവിധായകൻ. മിനി സ്ക്രീനിലെ നിരവധി കോമഡി പ്രോഗ്രാമുകളിലൂടെ ശ്രദ്ധ നേടിയൊരാളാണ് ശ്രീകുമാർ പൊടിയൻ.
മജീദ് സയ്ദ് തിരക്കഥ രചിച്ച ഈ ചിത്രം ഫെബ്രുവരി ഇരുപത്തിമൂന്നിന് തിയറ്ററുകളിലെത്തും. ഇതൊരു ഫൺ എന്റർടൈനർ സിനിമയാണ്. സ്റ്റാർട്ട് ആക്ഷൻ കട്ട് പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിക്കുന്നത്. ഒനീൽ കുറുപ്പാണ് സഹനിർമ്മാതാവ്.
ദിലീഷ് പോത്തന് പുറമെ പ്രശാന്ത് അലക്സാണ്ടർ, കിരൺ കുമാർ, സായ് കുമാർ, ശ്രീജിത്ത് രവി, അഹാന വിനേഷ്, അസിൻ, ജംഷീന ജമൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക