മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് റിമാ കല്ലിങ്കൽ. വൈവിധങ്ങളായ ഒട്ടനവധി ഫോട്ടോഷൂട്ട് ചിത്രങ്ങളുമായി താരം ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. അത്തരത്തിൽ താരം പങ്കുവെച്ച ഒരു ഫോട്ടോഷൂട്ട് ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായി കൊണ്ടിരിക്കുന്നത്.
‘കാത്തിരിപ്പ്’ എന്ന അടിക്കുറിപ്പോടെ റിമാ പങ്കുവെച്ച ചിത്രത്തിൽ പച്ചനിറത്തിലുള്ള വസ്ത്രം ധരിച്ച് അതിസുന്ദരിയായ താരത്തെയാണ് കാണാൻ സാധിക്കുക. നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക