ക്യാൻസർ ബോധവൽക്കരണത്തിനായി സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ച നടി പൂരം പാണ്ഡെക്കെതിരെ കടുത്ത വിമർശനവുമായി നടി മമ്ത മോഹൻദാസ് രംഗത്ത്. കുറച്ചുപേർക്ക് ഈ പോരാട്ടം യാഥാർത്ഥ്യമാണെന്നും മറ്റുചിലർക്ക് ഇപ്പൊ പോരാട്ടം വെറും സ്റ്റണ്ട് മാത്രമാണ് എന്നും മംമ്ത പറയുന്നു.
ഒരു ക്യാൻസർ പോരാളി കൂടിയായ നടി കുറിപ്പ് പങ്കുവെച്ചത് ലോക ക്യാൻസർ ദിനത്തിലാണ് എന്നതും ശ്രദ്ധേയമാണ്. സർവിക്കൽ കാൻസർ ബോധവൽക്കരണത്തിനായി സ്വന്തം മരണവാർത്ത വ്യാജമായി സൃഷ്ടിച്ച നടി പൂനം പാണ്ഡെക്കെതിരെ വലിയ തോതിലുള്ള വിമർശനങ്ങളാണ് വിവിധ കോണുകളിൽ നിന്നും ഉയർന്നുവന്നത്.
നിരവധി തവണ ക്യാൻസർ ബാധിക്കുകയും അതിനെതിരെ ധൈര്യപൂർവ്വം പോരാടി ജീവിതം തിരിച്ചുപിടിച്ച വ്യക്തി കൂടിയായ മമ്ത മോഹൻദാസ് അത്തരത്തിൽ ഒരു മാരകരോഗം തന്നെ ബാധിച്ചു എന്ന തരത്തിലുള്ള സങ്കടം പ്രകടിപ്പിക്കുക പോലും ചെയ്യാതെ ചിരിച്ചുകൊണ്ട് രോഗത്തെ നേരിടുന്ന താരം കൂടിയാണ്.
ക്യാൻസറിനെതിരെ ബോധവൽക്കരണം നടത്തുന്നതിനും താരം മുന്നിട്ടിറങ്ങാറുണ്ട്. ലോക ക്യാൻസർ ദിനത്തിൽ താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ പ്രേക്ഷകശ്രദ്ധ നേടുന്നത്. ലോക ക്യാൻസർ ദിനത്തിൽ താരം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;
“കുറച്ചുപേർക്ക് ഈ പോരാട്ടം യഥാർത്ഥമാണ്. മറ്റു ചിലർക്ക് ഈ പോരാട്ടം വെറും സ്റ്റണ്ട്. ഇങ്ങനെയുള്ള ഈ ലോകത്താണ് നമ്മളും ജീവിക്കുന്നത്. നിങ്ങൾ തന്നെ നിങ്ങളെ കാത്തു രക്ഷിക്കുക. ആദ്യപരിഗണന എന്നും നിങ്ങൾക്കായിരിക്കണം. ഇതിനു നിങ്ങളെ തോൽപ്പിക്കാനാവില്ല. നിങ്ങൾക്ക് ഇത് സാധിക്കും. കൂടുതൽ തിളങ്ങൂ. ഇതിനെതിരെ പൊരുതി കൊണ്ടിരിക്കുന്നവരെയും പോരാടി ജീവൻ നഷ്ടപ്പെട്ടവരെയും ആദരിക്കുകയും സ്മരിക്കുകയും ചെയ്യുന്നു”
സിനിമ അഭിനയരംഗത്ത് വളരെ സജീവമായി നിൽക്കുന്ന മമ്ത വേഷമിട്ട് ഏറ്റവും ഒടുവിൽ തീയേറ്ററിൽ എത്തിയത് ദിലീപ് ചിത്രം ബാന്ദ്ര ആണ്. മഹാരാജ, ഊമൈ വിഴികൾ, അൺലോക്ക് തുടങ്ങിയവയാണ് അണിയറയിൽ താരത്തിന്റെതായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന പുതിയ പ്രൊജക്ടുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക