മലയാളികളുടെ പ്രിയതാരം മഞ്ജുവാര്യരെ ‘അയൺ ലേഡി’ എന്ന് വിശേഷിപ്പിച്ച് നടൻ ആര്യ. ‘മിസ്റ്റർ എക്സ്’ എന്ന തമിഴ് ചിത്രത്തിനുവേണ്ടി ബോഡി ബിൽഡ് ചെയ്യുന്ന തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചതിന് താഴെയാണ് മഞ്ജു വാര്യരെ ‘അയൺ ലേഡി’ എന്ന് താരം വിശേഷിപ്പിച്ചത്.
മഞ്ജു വാര്യർ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ചിത്രത്തിനുവേണ്ടി വമ്പൻ മേക്കോവറാണ് ആര്യ തന്റെ ശരീരത്തിൽ വരുത്തിയിരിക്കുന്നത്. മഞ്ജു വാര്യർ ‘അസുരൻ’, ‘തുനിവ്’ എന്നീ ചിത്രങ്ങൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ‘മിസ്റ്റർ എക്സ്’.
ആര്യ, മഞ്ജു വാര്യർ എന്നിവരെ കൂടാതെ ഗൗതം കാർത്തിക്ക്, ശരത്കുമാർ, അനഘ, അതുല്യ രവി, റൈസ വിൽസൺ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രം മനു ആനന്ദ് ആണ് സംവിധാനം ചെയ്യുന്നത്. ഇന്ത്യ, ഉഗാണ്ട, ജോർജിയ എന്നിവിടങ്ങളിലായി ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രം പ്രിൻസ് പിക്ചേഴ്സ് ആണ് നിർമ്മിക്കുന്നത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക