പത്തനംതിട്ടയിൽ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമായി പി സി ജോർജ്. മത്സരിക്കണമെന്ന ആവശ്യം പലരും പറഞ്ഞു. ലോക്സഭയിലേക്ക് മത്സരിക്കുകയാണെങ്കിൽ പത്തനംതിട്ട അല്ലാതെ മറ്റൊരു മണ്ഡലം പരിഗണിക്കില്ലെന്ന് പി സി ജോർജ് വ്യക്തമാക്കി. സ്വന്തം ലോക്സഭാ മണ്ഡലമായ പത്തനംതിട്ട വിട്ട് മറ്റൊരിടത്തും നിക്കില്ല.
പി.സി. ജോർജ് കോട്ടയം ലോക്സഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയായേക്കുമെന്ന അഭ്യൂഹത്തോട് പ്രതികരിക്കുകയായിരുന്നു. പത്തനംതിട്ടയിൽ മത്സരിച്ചാൽ ജയം ഉറപ്പ്. തൊമസ് ഐസക് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും. തന്റെ പേര് കേട്ടപ്പോഴേ ആന്റോ ആന്റണി പേടിച്ച് മണ്ഡലം മാറ്റി ചോദിച്ചുവെന്നും പി സി ജോർജ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കെ ജനപക്ഷം ബിജെപിയിലേക്ക് ലയിച്ചത്.ഫ്രാൻസിസ് ജോർജിനും തോമസ് ചാഴികാടനുമെതിരെ കോട്ടയത്ത് മത്സരിപ്പിക്കാൻ ബിജെപി തീരുമാനിച്ചാൽ പത്തനംതിട്ട സീറ്റ് ശക്തമായി ആവശ്യപ്പെടാനാണ് നിലവിലെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക