ശ്രീനഗർ: ജമ്മുകാഷ്മീരിലെ വിവിധ ജില്ലകളിൽ ഹിമപാത മുന്നറിയിപ്പ് നൽകി ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി. ബന്ദിപ്പോർ, ബാരാമുള്ള, കുപ്വാര എന്നിവിടങ്ങളിൽ 2,400 മീറ്ററിനു മുകളിൽ കുറഞ്ഞ അപകടസാധ്യതയുള്ള ഹിമപാതം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ജെകെഡിഎംഎയുടെ മുന്നറിയിപ്പ്.
വരുന്ന 24 മണിക്കൂറിനുള്ളിൽ ഡോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ഗന്ദർബാൽ ജില്ലകളിൽ 2,200 മീറ്ററിനു മുകളിൽ ഇടത്തരം അപകടനിലയുള്ള ഹിമപാതമുണ്ടാകാൻ സാധ്യതയുണ്ട്. ഈ പ്രദേശങ്ങളിലുള്ളവർ ഇതുമായി ബന്ധപ്പെട്ട മുൻകരുതൽ എടുക്കാനും ഹിമപാത സാധ്യതയുള്ള പ്രദേശങ്ങളിലേക്ക് ഇറങ്ങുന്നത് ഒഴിവാക്കാനും നിർദേശമുണ്ട്. അതേസമയം, ജമ്മു കാഷ്മീരിലെ പല സ്ഥലങ്ങളിലും മഞ്ഞുവീഴ്ചയുണ്ട്. കഴിഞ്ഞ ദിവസം താപനില ഒൻപത് ഡിഗ്രി സെൽഷ്യസായി കുറയുകയും ചെയ്തു.
കാഷ്മീർ താഴ്വരയിലെ പല ജില്ലകളും ഇപ്പോൾ മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഇത് ജമ്മു-ശ്രീനഗർ ദേശീയ പാതയിലെ വിമാന സർവീസുകളെയും ഗതാഗതത്തെയും ബാധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക