ചെറുതും വലുതുമായ ഒട്ടേറെ സംരംഭങ്ങൾ ചെയ്യുന്നവരാണ് മലയാളികൾ. അത്തരത്തിൽ ആടു വളർത്തലിൽ താല്പര്യമുള്ളവർക്ക് അവസരം ഒരുക്കുകയാണ് മലപ്പുറം ജില്ലയിലെ ആതവനാട് സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രം. ‘ആടു വളർത്തൽ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന പരിശീലന പരിപാടിയിൽ താല്പര്യമുള്ള കർഷകർക്ക് പങ്കെടുക്കാവുന്നതാണ്.
മുൻകൂട്ടി രജിസ്റ്റർ ചെയ്തുകൊണ്ട് ഫെബ്രുവരി 13ന് രാവിലെ 10 മണി മുതൽ നടക്കുന്ന പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ സാധിക്കും. മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നതിനായി 0494-2962296 എന്ന നമ്പറിൽ പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക