നായകളെയും പൂച്ചകളെയും എല്ലാം ഇഷ്ടമാണെങ്കിലും അവയോടുള്ള ഭയം കാരണം ഇവയെ വീട്ടിൽ വളർത്തുന്നത് പലർക്കും ആലോചിക്കാൻ സാധിക്കാത്ത കാര്യമാണ്. എന്നാൽ ശരിയായ രീതിയിലുള്ള പരിചരണത്തിലൂടെ നമുക്ക് ഒരു പേടിയും കൂടാതെ ഇവയെ വീട്ടിൽ വളർത്താൻ സാധിക്കും.
നായകളെയും പൂച്ചകളെയും പരിചരിക്കുന്നതിൽ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് അറിയുന്നതിനായി അവസരം ഒരുക്കുകയാണ് എറണാകുളം ജില്ലയിലുള്ള ആലുവ മൃഗസംരക്ഷണ പരിശീലനം കേന്ദ്രം.
ഫെബ്രുവരി എട്ടിനാണ് ‘നായ്ക്കളും പൂച്ചകളും അറിയേണ്ടതെല്ലാം’ എന്ന വിഷയത്തിൽ മൃഗസംരക്ഷണ പരിശീലന കേന്ദ്രം പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. ഓഫീസ് സമയങ്ങളിൽ 0484-2950408 എന്ന നമ്പറിൽ വിളിച്ച് താല്പര്യമുള്ളവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്ത പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക