ഗതാഗത മന്ത്രി ബി ഗണേഷ് കുമാറിന് പേഴ്സണൽ സ്റ്റാഫുകൾ അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവ് പുറത്തിറക്കി. 17 അംഗ പേഴ്സണൽ സ്റ്റാഫുകളാണ് ഗണേഷ് കുമാറിന് സർക്കാർ അനുവദിച്ചിരിക്കുന്നത്. നേരത്തെ അനുവദിച്ച രണ്ട് പേഴ്സണൽ സ്റ്റാഫുകൾ കൂടിയാകുന്നതോടെ മന്ത്രിയുടെ ആകെ പേഴ്സണൽ സ്റ്റാഫുകളുടെ എണ്ണം 19 ആയി.
നേരത്തെ സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുൻപ് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറയ്ക്കും എന്ന് ഗണേഷ് കുമാർ അറിയിച്ചിരുന്നെങ്കിലും പ്രഖ്യാപനം നടപ്പായില്ലെന്നതാണ് യാഥാർത്ഥ്യം.
25 പേരെ ഒരു മന്ത്രിക്ക് പേഴ്സണൽ സ്റ്റാഫിൽ ഉൾപ്പെടുത്താം എന്നിരിക്കെ സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് പേഴ്സണൽ സ്റ്റാഫ് അംഗങ്ങളുടെ എണ്ണം കുറക്കുമെന്ന് ഗണേഷ് കുമാർ സത്യപ്രതിജ്ഞയ്ക്കു മുൻപ് പ്രഖ്യാപിച്ചിരുന്നു.
പിഎസ്സിന്റെയും ഒരു ഡ്രൈവറുടെയും ഉത്തരവാണ് ആദ്യം സർക്കാർ പുറത്തിറക്കിയത്. ഇപ്പോൾ മുഴുവൻ സ്റ്റാഫുകളെയും ഉൾപ്പെടുത്തി പുതിയ ഉത്തരവ് പുറത്തിറക്കി ഇരിക്കുകയാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക