നടന് വിജയ്യുടെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷം സൂപ്പര്‍ താരം വിശാലും രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇതിന് മുന്‍പും പലതവണ വിശാലിന്റെ രാഷ്ട്രീയപ്രവേശനം ചർച്ചയായ വിഷയമാണ്.
ജയലളിതയുടെ മരണത്തിനു ശേഷം ആര്‍കെ നഗറില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക തള്ളിപ്പോയതിനെ തുടര്‍ന്നാണ് വിശാലിന് മത്സരിക്കാന്‍ കഴിയാതിരുന്നത്.
വിശാല്‍ തന്റെ ആരാധക സംഘത്തിന്റെ പേര് അടുത്തിടെ ‘മക്കള്‍ നല്ല ഇയക്കം’ എന്നാക്കിയിരുന്നു. ഓരോ ജില്ലയിലും പ്രവര്‍ത്തനങ്ങള്‍ക്കായി സംഘാടക സമിതിയെ ചുമതലപ്പെടുത്തി. 2026ലെ തിരഞ്ഞെടുപ്പിനെ നേരിടാനാണ് നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക