കൂര്‍ക്ക പലര്‍ക്കും ഇഷ്ടമുള്ള ഒന്നാണ്. പാചകം ചെയ്താൽ വളരെ സ്വാദിഷ്ഠവും പോഷക സമൃദ്ധവുമായ ഒന്നാണ് കൂർക്ക. എന്നാൽ വൃത്തിയാക്കി എടുക്കാനുള്ള വിഷമത്തിൽ പലരും കൂർക്ക വിഭവങ്ങൾ ഉണ്ടാക്കാൻ മടിക്കുന്നു. പക്ഷേ അല്പം ശ്രദ്ധിച്ചാല്‍ കൈയ്യില്‍ കറ പറ്റാതെ തന്നെ നമുക്ക് കൂര്‍ക്ക എളുപ്പത്തിൽ വൃത്തിയാക്കി എടുക്കാം. ഇതാ കൂർക്ക എളുപ്പത്തിൽ നന്നാക്കിയെടുക്കാനുള്ള വഴികൾ.
കുക്കറില്‍ വേവിച്ച് കൊണ്ട് നമുക്ക് കൂര്‍ക്ക വൃത്തിയാക്കി എടുക്കാം. അതിന് വേണ്ടി കല്ലും മണ്ണും ചെളിയും കളഞ്ഞ് വൃത്തിയാക്കി വെച്ചിരിക്കുന്ന കൂര്ക്ക് നല്ലതുപോലെ കഴുകി പ്രഷര്‍കുക്കറിലേക്ക് മാറ്റി ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിച്ചെടുക്കുക.
ഒന്നോ രണ്ടോ വിസില്‍ വന്നതിന് ശേഷം കുക്കറില്‍ നിന്ന് മാറ്റി ഇതിന്റെ തോല് കളയാവുന്നതാണ്. ഇത് വളരെ പെട്ടെന്ന് തന്നെ കൂർക്ക വൃത്തിയാക്കി എടുക്കാൻ പറ്റുന്ന കാര്യമാണ്.
കൂര്‍ക്ക ഒരു ചാക്കില്‍ ഇട്ട് നിലത്ത് തല്ലുക. ചാക്ക് തല്ലിക്കളഞ്ഞ് കൂര്‍ക്ക എല്ലാം ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് മാറ്റുക. കൂര്‍ക്കയുടെ തോല് നല്ലൊരു ഭാഗവും പോയിട്ടുണ്ടാവും. അത് മാത്രമല്ല ഇത് ഒന്ന് കുക്കറിലിട്ട് വേവിച്ച് മുകളില്‍ പറഞ്ഞതു പോലെ തൊലി കളഞ്ഞാല്‍ വളരെ എളുപ്പത്തില്‍ വൃത്തിയായി കിട്ടും.
കൂർക്ക വാങ്ങിയ ഉടനെ വെള്ളത്തിലിട്ട് വയ്ക്കുക. ഒരുപാട് നേരം വെള്ളത്തിലിട്ട് വച്ചാൽ അതിന് മുകളിലെ തൊലിയെല്ലാം പെട്ടെന്ന് അടർന്ന് പോരുന്നതാണ്. ഇത്തരത്തിൽ കുതിർന്ന് കിട്ടിയ കൂർക്ക ഒരു തുണിയിൽ കെട്ടി പൈപ്പിന് ചുവട്ടിൽ വച്ച് ഉരച്ചെടുക്കാം. ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകിയാൽ തൊലിയെല്ലാം നിമിഷ നേരം കൊണ്ട് പോകുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക