കോഴിക്കോട്: നാല് വർഷ ബിരുദ കോഴ്സുകളുടെ നിയമാവലിക്ക് അംഗീകാരം നൽകി കാലിക്കറ്റ് സർവ്വകലാശാല. സർവ്വകലാശാല അക്കാദമിക് കൗൺസിൽ യോഗമാണ് അംഗീകാരം നൽകിയത്.
നാല് വർഷ ബിരുദ കോഴ്സുകളുടെ നിയമാവലിക്ക് അംഗീകാരം നൽകുന്ന കേരളത്തിലെ ആദ്യ സർവ്വകലാശാലയാണ് കാലിക്കറ്റ്.
അടുത്ത വർഷം മുതൽ കാലിക്കറ്റ് സർവ്വകലാശാലക്ക് കീഴിലെ വിദ്യാർത്ഥികൾക്ക് നിയമാവലി ബാധകമാകും.
സ്വാശ്രയ കോളേജുകൾക്കും പഠനവകുപ്പുകൾക്കും ഗവേഷണ കേന്ദ്രം അനുവദിക്കുന്നതാണ് ഭേദഗതിയിലെ പ്രധാനപ്പെട്ട കാര്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക