അരിയും ധാന്യങ്ങളും ഒന്നിച്ച് അധികം വാങ്ങിച്ച് സൂക്ഷിച്ചുവെക്കുന്നതാണ് എല്ലാ വീടുകളിലേയും രീതി. അരിയും പലവ്യഞ്ജനങ്ങളുമെല്ലാം കുറേക്കാലം സൂക്ഷിച്ചുവയ്ക്കുമ്പോള്‍ അതില്‍ നിറയെ പ്രാണികളും മറ്റും വരുന്നത് സ്വാഭാവികമാണ്. കിലോ കണക്കിന് ഭക്ഷ്യവസ്തുക്കള്‍ ഇങ്ങനെ പാഴായിപ്പോകാറുണ്ട്.
എത്ര സുരക്ഷിതമായ പാത്രത്തില്‍ വായു കടക്കാത്ത വിധത്തില്‍ സൂക്ഷിച്ചാലും അതില്‍ ചെറുപ്രാണികള്‍ കടന്നുകൂടുന്നത് പതിവാണ്. ഈ ശല്യക്കാരെ എളുപ്പത്തിൽ തുരത്താനുള്ള ചില പൊടികൈകൾ നോക്കാം
സുഗന്ധവ്യഞ്ജനങ്ങളുടെയും മാവുകളുടെയും പാക്കറ്റുകള്‍ നിങ്ങള്‍ വാങ്ങിയ ഉടന്‍ ഫ്രീസറില്‍ സൂക്ഷിക്കുക. മാവ്, ഓട്സ്, കുക്കീസ്, ധാന്യം ഭക്ഷണം, സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയില്‍ നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും.
ഇത് പാക്കറ്റിനുള്ളില്‍ അടങ്ങിയിരിക്കുന്ന എല്ലാ ലാര്‍വകളെയും മുട്ടകളെയും നശിപ്പിക്കുകയും കൂടുതല്‍ അണുബാധ തടയുകയും ചെയ്യും. പിന്നീട് ഇത് പുറത്തെടുത്ത് സാധാരണ സ്ഥലത്ത് സൂക്ഷിക്കുക. ഇവ ചെയ്യുന്നതിലൂടെ അത് ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നുണ്ട്.
ആര്യവേപ്പിന്റെ ഇലയിലൂടെ ഇത്തരം പ്രശ്നക്കാരെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്. ഇത്തരം വണ്ടുകളെ അകറ്റാനുള്ള ഏറ്റവും നല്ല പ്രതിവിധിയാണ് ആര്യവേപ്പിന്റെ ഇല.
ഒരു പിടി ഗ്രാമ്പൂ കോട്ടന്‍ തുണിയില്‍ പൊതിഞ്ഞോ അല്ലാതെയോ അരിയില്‍ ഇട്ടു വയ്ക്കാം. ഇതിന്റെ മണം കീടങ്ങളെ അകറ്റും. ദോഷകരമായ രാസവസ്തുക്കളോ കീടനാശിനികളോ ഉപയോഗിക്കാതെ കീടങ്ങളിൽ നിന്ന് അരി സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമാണിത്.
അരിയും മറ്റ് പലവ്യഞ്ജനങ്ങളും വാങ്ങിക്കൊണ്ട് വന്നാല്‍ അവ വെയിലത്ത് ഇടുന്നതിനാണ് ആദ്യം ശ്രദ്ധിക്കേണ്ടത്. പിന്നീട് നമ്മുടെ ഉപയോഗം അനുസരിച്ച് ഇടക്കിടക്ക് വെയിലത്തിടുന്നതിന് ഇത്തരം പ്രാണികളെ നശിപ്പിക്കുന്നതിന് സഹായകമാണ്.
അരിയിലെ ഇത്തരം പ്രശ്നക്കാരെ അകറ്റാന്‍ നിങ്ങള്‍ക്ക് അരി കണ്ടെയ്നറിനുള്ളില്‍ ഇഞ്ചി, വെളുത്തുള്ളി അല്ലെങ്കില്‍ ഒരു മുഴുവന്‍ മഞ്ഞള്‍ എന്നിവ ഇടാവുന്നതാണ്. ഇതിലൂടെ നിങ്ങള്‍ക്ക് ലാര്‍വകള്‍, മുട്ടകള്‍ എന്നിവയെ ഇല്ലാതാക്കാന്‍ സാധിക്കുന്നുണ്ട്.
ബിരിയാണിക്കും മറ്റും രുചി പകരാന്‍ ഉപയോഗിക്കുന്ന ബേ ഇലകള്‍ക്ക് പ്രാണികളെ അകറ്റി നിര്‍ത്താനുള്ള ശക്തിയുണ്ട്. അരിയിലും മറ്റും ഈ ഇലകള്‍ പൂഴ്ത്തി വച്ചാല്‍ അവയുടെ രൂക്ഷഗന്ധം കാരണം, പ്രാണികള്‍ വരില്ല.
പുതിയ ഫ്രഷ് പുതിന ഇലകള്‍ എടുത്ത് നന്നായി കഴുകി ഉണക്കുക. ഇതില്‍ ഒരു തുള്ളി വെള്ളം പോലും ഉണ്ടാകാന്‍ പാടില്ല. ഇത് അരിയുടെ പാത്രത്തില്‍ ഇട്ടു വെച്ചാല്‍ പ്രാണികള്‍ വരില്ല.
കേൾക്കുമ്പോൾ കൗതുകകരമായി തോന്നുമെങ്കിലും തീപ്പെട്ടിയും ഇത്തരം പ്രാണികളെ ചെറുക്കാൻ ഉപയോഗിക്കാവുന്ന ഒന്നാണ്. തീപ്പെട്ടിയിൽ അടങ്ങിയിരിക്കുന്ന സൾഫർ പ്രാണികളെ തുരത്താൻ സഹായിക്കും. ഭക്ഷ്യധാന്യങ്ങൾക്ക് സമീപം തീപ്പെട്ടി തുറന്ന നിലയിൽ വയ്ക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക