നാഗ് അശ്വിന്റെ സംവിധാനത്തിൽ പ്രഭാസ് നായകനാകുന്ന ബ്രഹ്മാണ്ഡ സയൻസ് ഫിക്ഷൻ ചിത്രം ‘കൽക്കി 2898 എ ഡി’യുടെ ഭാഗമാകാൻ മലായളി താരം അന്ന ബെൻ.
അന്നയുടെ ആദ്യ തെലുങ്ക് ചിത്രമാണ് കൽക്കി. സിനിമയെ കുറിച്ച്, ‘ഒരു സ്വപ്നതുല്യമായ തുടക്കം’ എന്നാണ് അന്ന പറയുന്നത്.
‘കൽക്കിയിലെ ഒരു കഥാപാത്രത്തെ ഞാൻ തന്നെ അവതരിപ്പിക്കണമെന്ന് താല്പര്യം പ്രകടിപ്പിച്ചുകൊണ്ടാണ് സംവിധായകൻ നാഗ് വിളിക്കുന്നത്. അദ്ദേഹത്തിന് ഈ കഥാപാത്രം ഇഷ്ടപ്പെട്ടുവെന്നും ആ വേഷം എനിക്ക് അനുയോജ്യമാണെന്ന് വിശ്വസിക്കുന്നുണ്ടെന്നും നാഗ് പറഞ്ഞു. കഥാപാത്രത്തെ കുറിച്ച് കേട്ടപ്പോൾ ഞാനും ത്രില്ലിലായി, കൽക്കിയുടെ ഭാഗമയാതിന്റെ ആവേശത്തിലാണ് ഞാൻ’, അന്ന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക