നഖങ്ങളും പല്ലുകളും പൊട്ടുന്നത് പ്രധാന കാരണം പ്രോട്ടീനിന്റെ അഭാവമാണ്. നഖങ്ങളെ ശക്തിപ്പെടുത്താൻ പ്രോട്ടീൻ അനിവാര്യമായ ഘടകമാണ്. അതിനാൽ, നഖം പൊട്ടിപ്പോകുന്നവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഡയറ്റിൽ പരമാവധി ഉൾപ്പെടുത്തുക. പ്രോട്ടീനിന്റെ അളവ് ശരീരത്തിൽ നിലനിർത്താൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
ഇതുപോലെ കാത്സ്യം കുറയുമ്പോഴും ഇത്തരം പ്രശ്നങ്ങൾ കാണാം. ആദ്യമേ തന്നെ ഇതിന് പരിഹാരം കാണാനായാല്‍ കൂടുതല്‍ സങ്കീര്‍ണതകള്‍ ഒഴിവാക്കാവുന്നതേയുള്ളൂ. കാത്സ്യം കുറവുണ്ടാകുമ്പോള്‍ ആദ്യമേ കാണുന്ന ലക്ഷണങ്ങള്‍.
എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. പല്ലുകള്‍ പൊട്ടുമ്പോഴോ, പല്ലിലെ ഇനാമല്‍ നഷ്ടപ്പെട്ടുപോകുമ്പോഴോ പല്ലില്‍ പോട് വീഴുമ്പോഴോ ഒന്നും ഇത് പരിശോധിക്കാൻ മുതിരില്ല എന്നതാണ് സത്യം. മോണ രോഗത്തിലേക്കും കാത്സ്യം കുറവ് നയിക്കാം.
നഖങ്ങളുടെ ആരോഗ്യത്തെയും കാത്സ്യം കുറവ് ബാധിക്കും. ഇതും മിക്കവര്‍ക്കും അറിയാവുന്നതാണ്. നഖങ്ങള്‍ പൊട്ടിപ്പോവുക, നഖങ്ങളുടെ ആകൃതി നഷ്ടപ്പെടുക എന്നിങ്ങനെ കാണാം. നഖത്തിനൊപ്പം തന്നെ സ്കിന്നും കാത്സ്യം കുറവ് മൂലം ബാധിക്കപ്പെടുന്നു. ഡ്രൈ സ്കിൻ ആണ് ഇതിന്റെ പ്രധാനപ്പെട്ടയൊരു ലക്ഷണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക