മുംബൈ: ഫേസ്ബുക്ക് ലൈവിനിടെ ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവിനെ വെടിവച്ചു കൊന്നു. ശിവസേന നേതാവും മുൻ കൗൺസിലറുമായി വിനോദ് ഗോസാല്‍ക്കറുടെ മകൻ അഭിഷ്ക് ഗോസാൽക്കർ ആണ് വെടിയേറ്റ് മരിച്ചത്.
അഭിഷേകിനൊപ്പം ഫേസ്ബുക്ക് ലൈവ് ചെയ്തിരുന്ന മൗറിസ് ഭായിയാണ് വെടിവെച്ചത്. ഇയാള്‍ പിന്നീട് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. മൗറിസ് ഭായുടെ ഓഫീസില്‍ വച്ചായിരുന്നു സംഭവം. അഭിഷേകും ഇയാളും തമ്മിലുള്ള കലഹങ്ങൾ അടുത്തിടെ രമ്യതയിലാക്കിയിരുന്നു. തുടര്‍ന്ന് ഒരു പരിപാടിക്കായി അഭിഷേകിനെ ഓഫീസിലേക്ക് വിളിച്ചുവരുത്തിയശേഷം വെടിവെക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക