ഫ്ലോറിഡ: മേജർ ലീഗ് സോക്കറിന് മുൻപായി നടത്തിയ സൗഹൃദ മത്സരത്തിൽ മെസ്സി കളിക്കാതിരുന്നതിൽ ക്ഷമാപണം നടത്തി ഇന്റർ മയാമി. ഹോങ്കോങ് ഇലവനെതിരായ മാച്ചിലാണ് ലയണൽ മെസ്സി കളിക്കാതിരുന്നത്. സൗദിയിൽ അൽ ഹിലാലുമായ മത്സരം കഴിഞ്ഞ് മെസ്സിക്ക് ശാരീരിക അസ്വസ്ഥതകൾ ഉണ്ടായിരുന്നു. പിന്നാലെ അൽ നസറിനെതിരായ മത്സരത്തിൽ ഏതാനും മിനിറ്റുകൾ മാത്രമാണ് മെസ്സി ക്ളിക്കാൻ ഇറങ്ങിയാത്. എന്നാൽ ഹോങ്കോങ് ഇലവനെതിരായ കളിയിൽ മുഴുവൻ സമയവും മെസ്സി കളിച്ചിരുന്നില്ല. ഇതിനെതിരെ ഹോങ്കോങ് ആരാധകർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു.
താരത്തെ കാണാൻ ടിക്കറ്റെടുത്ത ആരാധകർ പണം തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതോടെ ഹോങ്കോങ് സർക്കാർ മെസ്സി കളിക്കാതിരുന്നതിൽ ഇന്റർ മയാമിയോട് വിശദീകരണം ആവശ്യപ്പെട്ടു. ഇതിന് മറുപടിയായാണ് മയാമി ഹോങ്കോങ് ആരാധകരോട് ക്ഷമാപണവുമായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക