വസ്ത്രത്തിലുണ്ടാവുന്ന വിയര്‍പ്പ് നാറ്റം പലരുടേയും ആത്മവിശ്വാസത്തെ പോലും തല്ലിക്കെടുത്തുന്ന ഒന്നാണ്. ഡിയോഡറന്റുകള്‍ മാറിമാറി ഉപയോഗിച്ചിട്ടും ഒരു ഫലവുമില്ലാതെ നിരാശപ്പെടുന്നവര്‍ നിരവധിയാണ്. എന്നാല്‍ വസ്ത്രങ്ങളില്‍ നിന്നുള്ള വിയര്‍പ്പ് നാറ്റത്തെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് വീട്ടില്‍ തന്നെ ചില പൊടിക്കൈകള്‍ ചെയ്യാവുന്നതാണ്.
എപ്പോഴും നിങ്ങളുടെ വസ്ത്രങ്ങള്‍ ഡ്രൈക്ലീന്‍ ചെയ്യുന്നതിന് ശ്രദ്ധിക്കുക. കാരണം ഡ്രൈക്ലീന്‍ ചെയ്യുന്നതിലൂടെ മാത്രമേ ഇത്തരം ദുര്‍ഗന്ധങ്ങളെ നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കുകയുള്ളൂ.
വിനാഗിരിയും വെള്ളവും ഇത്തരം പ്രശ്നങ്ങളെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കുന്നു. ഒരു സ്പ്രേ ബോട്ടിലില്‍ അല്പം വിനാഗിരിയും വെള്ളവും മിക്സ് ചെയ്ത് ഇടക്കിടെ കക്ഷത്തില്‍ സ്പ്രേ ചെയ്യാവുന്നതാണ്.
ഇനി ഇത് കൂടാതെ വസ്ത്രം ഈ മിശ്രിതം കൊണ്ട് കഴുകുന്നതും വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നതിന് സഹായിക്കുന്നുണ്ട്.
ബേക്കിംഗ് സോഡ കൊണ്ട് ഈ പ്രശ്നത്തെ നമുക്ക് പരിഹരിക്കാവുന്നതാണ്. അതിന് വേണ്ടി വിയര്‍പ്പ് നാറ്റം കൂടുതലുള്ള വസ്ത്രങ്ങള്‍ എടുത്ത് അത് ബേക്കിംഗ് സോഡയും വെള്ളവും മിക്സ് ചെയ്ത് സ്പ്രേ ചെയ്യാവുന്നതാണ്. ഇത് നിങ്ങളുടെ വസ്ത്രങ്ങളിലെ വിയര്‍പ്പ് നാറ്റത്തെ പൂര്‍ണമായും ഇല്ലാതാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക