മലപ്പുറം: മലപ്പുറത്തെ നെടുങ്കയത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ട് സ്കൂൾ കുട്ടികള്‍ മുങ്ങി മരിച്ചു. തിരൂര്‍ കല്പകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുര്‍ഷിന, ഒമ്പതാംക്ലാസ് വിദ്യാർത്ഥിനി ആയിഷ റുദ എന്നിവരാണ് മരിച്ചത്.
സ്കൗട്ട് ആന്‍ഡ് ഗൈഡ് ക്യാമ്പില്‍ പങ്കെടുക്കാന്‍ എത്തിയ കുട്ടികള്‍ പുഴയില്‍ കുളിക്കാനിറങ്ങിയതാണ്. ഇന്ന് വൈകുന്നേരം ആറുമണിയോടെയാണ് അപകടമുണ്ടായത്.
പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടികള്‍ ചുഴിയില്‍ പെടുകയായിരുന്നു. ഇരുവരുടെയും മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക