ആരോഗ്യം മെച്ചപ്പെടുത്താൻ സാധിക്കുന്ന പോഷകങ്ങളുടെ ഉറവിടമാണ് മുതിര. നിരവധി ഗുണങ്ങളാണ് മുതിരയ്ക്കുള്ളത്. അവ ഏതൊക്കെയാണെന്ന് നോക്കാം.
മാംസപേശികളുടെ ആരോഗ്യത്തിന് സഹായിക്കുന്ന സസ്യ അധിഷ്ഠിത പ്രോട്ടീന്റെ ഉറവിടമാണ് മുതിര. മുതിരയിൽ ഉയർന്ന ഫൈബർ അടങ്ങിയിട്ടുള്ളതിനാൽ ദഹനത്തിന് ഏറെ സഹായകമാണ്. കൂടാതെ ശരീര ഭാരം നിയന്ത്രിക്കാനും സഹായകമാണ്.
മുതിരയിൽ ഫൈബറും പ്രോട്ടീനും അടങ്ങിയിട്ടുണ്ട്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കുന്നു. ഇതാണ് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നത്.
മുതിര ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. മുതിരയിലെ നാരുകൾ ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നു. അത് ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കുറയ്ക്കുന്നു.
രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് മുതിര സഹായിക്കുന്നുണ്ട്. ഇരുമ്പിന്റെ അംശവും മുതിരയിലുണ്ട്. അതിനാൽ അനീമിയ പോലുള്ള രോഗങ്ങളിൽ നിന്നും മുക്തയാകാൻ മുതിര കഴിക്കുന്നത് നല്ലതാണ്.
ആരോഗ്യമുള്ള ദഹനപ്രക്രിയ സൗഖ്യത്തിന് ഏറെ പ്രധാനമാണ്. മുതിര ദഹനം മെച്ചപ്പെടുത്തുന്ന ധാന്യമാണ്. അതിലടങ്ങിയ ഭക്ഷ്യനാരുകൾ ബവൽ മൂവ്മെന്റ് മെച്ചപ്പെടുത്തുകയും മലബന്ധം അകറ്റുകയും ചെയ്യുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക