വയനാട്: മാനന്തവാടി തോൽപ്പെട്ടിയിൽ വനപാലകന് നേരെ വന്യജീവി ആക്രമണം. തോൽപ്പെട്ടി ഫോറസ്റ്റ് സ്റ്റേഷനിലെ താൽകാലിക വനപാലകൻ വെങ്കിട്ടദാസിനെയാണു വന്യജീവി ആക്രമിച്ചത്. പുലിയാണ് ആക്രമിച്ചത് എന്നാണ് സംശയം.
ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. തോല്‍പ്പെട്ടി വന്യജീവി സങ്കേത്തിന്റെ പരിധിയിലുള്ള അരണപ്പാറ ഭാഗത്ത് വച്ചാണ് ആക്രമണം ഉണ്ടായത്. നാട്ടുകാർ ചേർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ മാനന്തവാടി മെഡിക്കൽ കോളജിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി.
രാത്രിയായതിനാല്‍ തന്നെ പുലിയോ കടുവയോ അതോ മറ്റേതെങ്കിലും വന്യജീവിയാണോ ആക്രമിച്ചതെന്ന് സ്ഥിരീകരിക്കാനായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക