ഹൃദ്രോഗം മൂലം മരണപ്പെടുന്നവരുടെ എണ്ണം ദിവസംതോറും വർധിക്കുകയാണ്. നല്ല ഹൃദയാരോഗ്യത്തിനായി ചെറുപ്പം മുതലേ പരിശ്രമമിക്കണം. അതിനായി ആരോഗ്യകരമായ ഭക്ഷണശീലം ശീലമാക്കണം. നട്സുകൾ ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ ഭക്ഷണമാണ്. നട്സുകൾ ഇല്ലാതെ സമീകൃതാഹാരം അപൂർണ്ണമാണ്. നട്സുകൾ പതിവായി കഴിക്കുന്നത് ഹൃദയത്തിന് വളരെ നല്ലതാണ്.
കിഡ്നി ബീൻസ്, പയർ തുടങ്ങിയ പയർവർഗ്ഗങ്ങളിൽ ധാതുക്കളും പൂരിത കൊഴുപ്പില്ലാത്ത നാരുകളുമുണ്ട്, ഇത് രക്തത്തിലെ കൊളസ്ട്രോൾ നില മെച്ചപ്പെടുത്തുന്നു. ഇതിനൊപ്പം, ഉയർന്ന ആന്റിഓക്സിഡന്റ് അടങ്ങിയിട്ടുള്ള ഡാർക്ക് ചോക്ലേറ്റ് ഹൃദയത്തിന് ചില ഗുണങ്ങൾ നൽകുന്നു.
ഗോതമ്പ്, അരി, ബാർലി, ചോളം തുടങ്ങി ധാന്യങ്ങൾ ഹൃദ്രോഹ സാധ്യത ഗണ്യമായി കുറയ്ക്കുന്നു. ഇവയിലടങ്ങിയിരിക്കുന്ന പ്രകൃതിദത്തമായ നാരുകളും വൈറ്റമിനുകളും ഹൃദയത്തെ സംരക്ഷിക്കുന്നതിനൊപ്പം രക്തസമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക