നിത്യവും ചൂട് വെള്ളത്തില്‍ കുളിക്കുന്ന ആളുകളുണ്ടാം.എന്നാല്‍ യഥാര്‍ത്ഥത്തില്‍ ചൂട് വെള്ളത്തിലെ കുളി നല്ലതല്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
നിത്യവും ചൂടുവെള്ളത്തില്‍ കുളിക്കുന്നത് ചര്‍മത്തെ ദോഷമായി ബാധിച്ചെന്ന് വരാം.ചൂട് വെള്ളത്തിലെ കുളി ചര്‍മത്തെ വരണ്ടതാക്കാനും ചൊറിച്ചിലിനും കാരണമായേക്കാം.
എപിഡര്മിസ് എന്ന് വിളിക്കുന്ന ചര്‍മത്തിന്റെ പുറം പാളിയിൽ കെരാറ്റിന്‍ കോശങ്ങളെ നശിപ്പിക്കുന്നതിനും ഇത് കാരണമാകുന്നു
കെരാറ്റിന്‍ കോശങ്ങള്‍ നഷ്ടപ്പെടുന്നതിലൂടെ ചര്‍മത്തിന് ഈര്‍പ്പം നിലനിര്‍ത്താന്‍ സാധിക്കാതെ വരുന്നു. ഇത് ചര്‍മത്തിന്റെ മൃദുത്വം നഷ്ടപ്പെടുത്തുകയും വരണ്ടതാക്കുകയും ചെയ്യുന്നു
ചൂട് വെള്ളത്തിന് പകരം തണുത്ത വെള്ളം ഉപയോഗിക്കാന്‍ ശ്രമിക്കുക. ഇടയ്ക്ക് ചൂട് വെള്ളത്തിൽ ആവശ്യമെങ്കിൽ കുളിക്കാവുന്നതാണ്
തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് രക്തചംക്രമണം വര്‍ദ്ധിപ്പിക്കുന്നു. ചര്‍മത്തിന്റെ ചൊറിച്ചില്‍ അകറ്റുന്നു. പലപ്പോഴും തണുത്ത വെള്ളത്തിലെ കുളി മെറ്റബോളിസം കൂട്ടുന്നതായും കാണാറുണ്ട്
തണുത്ത വെള്ളം രക്തയോട്ടം കർശനമാക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്നതിലൂടെ നിങ്ങളുടെ ചർമ്മത്തിനും മുടിക്കും ആരോഗ്യകരമായ തിളക്കം നൽകുവാൻ സഹായിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക