തേങ്ങാവെള്ളം ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ സംരക്ഷണത്തിനും മുന്നിൽ നിൽക്കുന്ന ഒന്നാണ്. ദിവസവും അല്പം തേങ്ങാവെള്ളം മുഖത്തു പുരട്ടുന്നത് ഏറെ നല്ലതാണ്. ഇത് മുഖത്തിന് ഈര്‍പ്പം നല്കുന്നു.
തേങ്ങാവെള്ളം ആൻറി ഇൻഫ്ലമേറ്ററി, ആന്റിമൈക്രോബയൽ ഗുണങ്ങളടങ്ങിയതാണ്. ഇത് മുഖക്കുരു പാടുകൾ, അടിഞ്ഞ് കൂടുന്ന അഴുക്കുകൾ എന്നിവ കുറയ്ക്കാൻ സഹായിക്കും.
കൂടാതെ വരണ്ട സ്വഭാവം മാറ്റുകയും മുഖത്ത് നല്ല നിറം നല്‍കാനും കരുവാളിപ്പു മാറ്റാനുമെല്ലാം ഇതേറെ നല്ലതാണ്.
ഇത് ഏറ്റവും മികച്ച ഒരു പ്രകൃതിദത്ത മോയിസ്ചറൈസറായി ഉപയോഗിക്കാം. ചർമ്മത്തിലെ എണ്ണമയവും കൊഴുപ്പും കുറയ്ക്കാൻ ഇത് സഹായിക്കുന്നു.
എണ്ണമയമുള്ള ചർമ്മമുള്ളവർക്ക് ഏറ്റവും ഉത്തമമായ പ്രതിവിധിയാണിത്. സൂര്യരശ്മികൾ നിങ്ങളുടെ ചർമ്മത്തിൽ ഉണ്ടാക്കുന്ന പാടുകളും നിറവ്യത്യാസങ്ങളുമൊക്കെ സുഖപ്പെടുത്താൻ ഇതിന് കഴിവുണ്ട്.
വേനൽക്കാലത്ത് ചർമ്മത്തെ തണുപ്പിക്കുന്നതിനുള്ള ഓപ്ഷനാണ് തേങ്ങാവെള്ളം. വേനൽക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ബ്ലാക്ക്ഹെഡുകൾ ചർമ്മത്തിൽ അമിത വിയർപ്പ് മൂലമുണ്ടാകുന്ന പ്രശ്നങ്ങൾ എന്നിവക്ക് തേങ്ങാവെള്ളം ഫലപ്രദമായിരിക്കും.
തേങ്ങാവെള്ളം മുഖക്കുരുവിനുള്ള മരുന്നല്ലെങ്കിലും മുഖക്കുരു തടയൻ മറ്റ് ചർമ്മ സംരക്ഷണ ചേരുവകളുമായി ഇത് സംയോജിപ്പിക്കാം. മുഖക്കുരു വരാൻ സാധ്യതയുള്ള ചർമ്മത്തിനായി, തേങ്ങാവെള്ളവും മഞ്ഞളും സംയോജിപ്പിച്ച് പുരട്ടാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക