ആന്റി മൈക്രോബിയല്‍, ആന്റി ഓക്സിഡന്റ് ഗുണങ്ങളാൽ സമ്പന്നമാണ് പാവയ്ക്ക. രക്തം ശുദ്ധമാക്കാന്‍ സഹായിക്കും. ജീവകം സിയുടെ കലവറയാണ് പാവയ്ക്ക.
പ്രമേഹ രോഗികള്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ നല്ലതാണ്.
പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈഡ് പി എന്ന പ്രോട്ടീന്‍ അടങ്ങിയിട്ടുണ്ട്.
ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാനും സഹായിക്കും.
കൊളസ്ട്രോള്‍ രോഗികള്‍ പാവയ്ക്ക നന്നായി കഴിക്കാന്‍ ഡോക്ടര്‍മാരും നിര്‍ദ്ദേശിക്കാറുണ്ട്.
പാവയ്ക്കയ്ക്ക് കൊഴുപ്പിനെ നിയന്ത്രിക്കാന്‍ കഴിയും. അതുപോലെതന്നെ പാവയ്ക്കയില്‍ കാലറി വളരെ കുറവാണ്.
ഇരുമ്പ്, പൊട്ടാസിയം തുടങ്ങിയവ ധാരാളം പാവയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്.
ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ് സിങ്ക്, ഫോസ്ഫറസ്, മാംഗനീസ്, ഭക്ഷ്യനാരുകള്‍, കാത്സ്യം എന്നിവയുടെയും കലവറയാണ് പാവയ്ക്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക