ധാരാളം പോഷക ഗുണങ്ങളുള്ളതും പ്രോട്ടീൻ സമ്പന്നവുമായ ഒന്നാണ് മുട്ട. മുട്ടയിൽ ഉയർന്ന കൊളസ്ട്രോൾ അടങ്ങിയിട്ടുണ്ട്. ആരോഗ്യത്തിനു ഉത്തമമായ മുട്ട ബ്രേക്ക്ഫാസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് പഠനങ്ങൾ പറയുന്നത്. ശരീരത്തിന് ഊർജം പകരാനും മുട്ട സഹായിക്കുന്നു. മുട്ടയിലുള്ള കൊളീൻ പോലുള്ളവ ബ്രെയിൻ ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. പ്രാതലിനൊപ്പം മുട്ട ഉൾപ്പെടുത്തുന്നത് ഏറെ ഊർജവും ഏകുന്നു.
കരളിന്റെ ആരോഗ്യം നന്നാക്കാൻ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. മുട്ടയിലടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി 12 ആണ് ഇതിനു സഹായകമാകുന്നത്. മുട്ടയിലുള്ള വിറ്റാമിൻ ഡി എല്ലുകളുടെ ബലത്തെയും വർധിപ്പിക്കുന്നു. കൂടാതെ, മുട്ടയിൽ ധാരാളം ഫോസ്ഫറസ് അടങ്ങിയിട്ടുണ്ട്. ആരോഗ്യമുള്ള എല്ലുകൾക്കും പല്ലുകൾക്കും ആവശ്യമായ ബിൽഡിംഗ് ബ്ലോക്കുകൾ ശരീരത്തിന് നൽകാൻ ഈ പോഷകങ്ങൾ ശരീരത്തെ സഹായിക്കുന്നു. ധാരാളം പ്രോട്ടീനുകളും അടങ്ങിയിട്ടുണ്ടെങ്കിലും ശരീരഭാരം കുറയ്ക്കാൻ മുട്ട സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക