നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബ്രൊക്കോളി. ഫൈബര്‍, മഗ്നീഷ്യം, വിറ്റാമിന്‍ സി, കെ, ഫോസ്ഫറസ്, സിങ്ക്, ഇരുമ്പ്, ഫോളേറ്റ്, ആന്റി ഓക്സിഡന്റുകള്‍ എന്നിങ്ങനെ നിരവധി ഗുണങ്ങള്‍ ബ്രൊക്കോളിയിലുണ്ട്. ബ്രൊക്കോളി ദിവസവും കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാം…
ബ്രൊക്കോളിയിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്സിഡന്റുകള്‍ക്ക് കോശനശീകരണത്തെ തടയാനും അതിലൂടെ ക്യാൻസറിനെ പ്രതിരോധിക്കാനും കഴിയും. ബ്രൊക്കോളിയിൽ അടങ്ങിയിട്ടുള്ള ഒരു പ്രധാനപ്പെട്ട ഘടകമാണ് സള്ഫോറാഫെയ്ന്. ബ്രൊക്കോളിക്ക് കൈയ്പ്പുരസം നല്‍കുന്നതും ഇതാണ്. ഈ സള്ഫോറാഫെയ്ന് ഒരു പരിധിവരെ അര്‍ബുദസാധ്യത കുറയ്ക്കാമെന്നും ചില പഠനങ്ങള്‍ തെളിയിക്കുന്നു.
ബ്രൊക്കോളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും സഹായിക്കും. ശരീരത്തിലെ കൊളസ്ട്രോള്‍ നില കുറച്ച് ഹൃദയത്തെയും രക്തധമനികളയെും ഇവ സംരക്ഷിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മാത്രമല്ല ബ്രൊക്കോളി സ്ഥിരമായി കഴിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.
ധാരാളം ഫൈബര്‍ അടങ്ങിയ ബ്രൊക്കോളി കഴിക്കുന്നത് മലബന്ധത്തെ അകറ്റാനും ദഹനം മെച്ചപ്പെടുത്താനും ഗുണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക