അമിതവണ്ണം പലരേയും അലട്ടുന്ന വലിയൊരു പ്രശ്നമാണ്. വയറിൽ കൊഴുപ്പ് വർധിക്കുന്നത് വിവിധ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഭക്ഷണങ്ങൾക്കുള്ള പങ്ക് വളരെ വലുതാണ്. ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾക്ക് ഡയറ്റിൽ ഉൾപ്പെടുത്തേണ്ട മൂന്ന് പാനീയങ്ങളെ കുറിച്ചാണ് പറയുന്നത്…
ഗ്രീൻ ടീ…
ഇജിസിജി, കഫീൻ തുടങ്ങിയ പദാർത്ഥങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ ഗ്രീൻ ടീ ശരീരഭാരം കുറയ്ക്കാൻ ഉത്തമമാണ്. ശരീരഭാരം കുറയ്ക്കാനും അരക്കെട്ടിന്റെ ചുറ്റളവ് കുറയ്ക്കാനും ബിഎംഐ കുറയ്ക്കാനും ഗ്രീൻ ടീ വളരെ ഫലപ്രദമാണ്. പതിവായി ഗ്രീൻ ടീ കഴിക്കുന്നത് ഏതാനും ആഴ്ചകൾക്കുള്ളിൽ വയറിലെ കൊഴുപ്പ് ഇല്ലാതാക്കുന്നതിന് ഗുണം ചെയ്യും.
കട്ടൻ കാപ്പി…
കട്ടൻ കാപ്പി ദിവസവും കുടിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് 4 ശതമാനം കുറയ്ക്കുമെന്ന് ഹാർവാർഡ് ടിഎച്ച് അടുത്തിടെ നടത്തിയ ഒരു പഠനത്തിൽ വ്യക്തമാക്കുന്നു. ബ്ലാക്ക് കോഫി കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു.
നാരങ്ങ വെള്ളം…
നാരങ്ങ വെള്ളത്തിൽ തേൻ ഒഴിച്ച് കഴിക്കുന്നത് ശരീരത്തിലെ അമിത കൊഴുപ്പ് കുറയ്ക്കുന്നതിനും ശരീരഭാരം എളുപ്പം കുറയ്ക്കാനും സഹായിക്കും. നാരങ്ങ വെള്ളത്തിന് ജലാംശം നൽകാനും ശരീരത്തിലെ ഉപാപചയം വർദ്ധിപ്പിക്കാനും വണ്ണം കുറയ്ക്കാനും കഴിയും. നാരങ്ങയ്ക്ക് ഡൈയൂററ്റിക് ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വിഷാംശം കുറയ്ക്കാനും അതുവഴി കൊഴുപ്പ് നീക്കം ചെയ്യാനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക