രഹസ്യ വിവരങ്ങൾ രഹസ്യമായി തന്നെ അറിയിക്കാൻ സംവിധാനം ഒരുക്കി കേരള പോലീസ്. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കുറ്റകൃത്യങ്ങൾ അധികാരികളെ അറിയിക്കുന്നതിനായി സംവിധാനം ഒരുക്കിയിരിക്കുകയാണ് കേരള പോലീസ്.
കുറ്റകൃത്യങ്ങൾ നമ്മുടെ കൺമുമ്പിൽ നടന്നാൽ പോലും അതുമായി ബന്ധപ്പെട്ടുണ്ടാകാനിടയുള്ള പൊല്ലാപ്പുകൾ ചിലരെ വിവരങ്ങൾ പോലീസിനെ അറിയിക്കുന്നതിൽ നിന്നും പിന്തിരിപ്പിക്കുന്നു. സ്റ്റേഷനിൽ പോകാതെ വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താതെ രഹസ്യമായി തന്നെ രഹസ്യ വിവരങ്ങൾ പോലീസിനെ അറിയിക്കാനുള്ള സംവിധാനമാണ് പോലീസ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്.
കേരള പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ കോൾ ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ ഷെയർ അനോണിമസ്ലി എന്ന വിഭാഗത്തിലൂടെ രഹസ്യമായി തന്നെ വിവരങ്ങൾ അറിയിക്കാൻ സാധിക്കും എന്ന് കേരള പോലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
കേരള പോലീസ് ഫെയ്സ്ബുക്കിൽ പങ്കുവെച്ച് കുറിപ്പ് ഇങ്ങനെ;
നിങ്ങൾക്ക് എന്തെങ്കിലും കാര്യം പോലീസിനെ രഹസ്യമായി അറിയിക്കാനുണ്ടോ? പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ Pol – App ഇൻസ്റ്റാൾ ചെയ്തശേഷം Share anonymously എന്ന വിഭാഗത്തിലൂടെ ഏതു വിവരവും പോലീസിനെ രഹസ്യമായി അറിയിക്കാം. നിങ്ങളുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തേണ്ടതില്ല.
#keralapolice
പ്രതികരിക്കാൻ ഇവിടെ എഴുതുക