അവിശ്വസനീയമായ ഒട്ടേറെ പോഷകാംശമുള്ള ഒരു ഭക്ഷ്യവസ്തുവാണ് ശതാവരി കിഴങ്ങ്, ധാരാളം ജീവകങ്ങളും, ധാതുക്കളും അടങ്ങിയ ശതാവരി കിഴങ്ങ് കഴിക്കുന്നത് മൂലം ധാരാളം ആരോഗ്യഗുണങ്ങൾ ആണ് കൈവരുന്നത്.
ശതാവരിയിലകളും ഇതിന്റെ തണ്ടുകളും ഭക്ഷണങ്ങൾക്ക് രുചിയും ഗുണവും പകരുന്ന പച്ചക്കറിയായി ഉപയോഗിക്കാം. പലവിധ രോഗങ്ങളുടെ ചികിത്സയ്ക്ക് സഹായിക്കുന്ന ശതാവരിച്ചെടി അവശ്യ സംയുക്തങ്ങളുടെ സമ്പന്ന ഉറവിടമാണ്.
കാൽസ്യം ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ എല്ലുകളുടെ ബലം വർദ്ധിപ്പിക്കുവാനും, എല്ലുകൾക്ക് പൊട്ടൽ ഉണ്ടെങ്കിൽ അത് ഭേദമാക്കാനും ശതാവരി കിഴങ്ങ് ഉണക്കിപ്പൊടിച്ച് 30 ഗ്രാം വീതം ദിവസേന പാലിൽ കാച്ചിക്കുറുക്കി കുടിക്കുന്നത് നല്ലതാണ്.
ശതാവരി നീര് സമം പാലിൽ ചേർത്ത് കഴിച്ചാൽ അപസ്മാരം മാറുന്നതാണ്.
മൂത്രാശയ രോഗങ്ങൾ ഇല്ലാതാക്കുവാൻ ശതാവരി ഇടിച്ചുപിഴിഞ്ഞ നീര് ഞെരിഞ്ഞൻ പൊടിയും ചേർത്ത് പാൽ കാച്ചി സേവിച്ചാൽ മതി.
ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് തേൻചേർത്ത് കഴിച്ചാൽ സ്ത്രീകളുടെ അമിത രക്തസ്രാവം മാറുന്നതാണ്.
ശതാവരിക്കിഴങ്ങ് ചതച്ചെടുത്ത നീര് 15 മില്ലി എടുത്ത് അത് തന്നെ വെള്ളം ചേർത്ത് ദിവസവും രണ്ടുനേരം പതിവായി കഴിച്ചാൽ വയറുവേദന, പുളിച്ചുതികട്ടൽ തുടങ്ങി ദഹനസംബന്ധമായ പ്രശ്നങ്ങൾ മാറും
ആയുർവേദം അനുസരിച്ച് സ്ത്രീകളിലെ പ്രത്യുൽപാദന പ്രശ്നങ്ങളെ പരിഹരിക്കാൻ ശതാവരി സഹായിക്കും. ശരീരത്തിൽ ഈസ്ട്രജൻ റെഗുലേറ്ററായി പ്രവർത്തിക്കാൻ ശേഷിയുള്ള ഇത് രക്തത്തെ ശുദ്ധീകരിക്കുകയും ഹോർമോണുകളുടെ സന്തുലിതാവസ്ഥ ആരോഗ്യകരമായി നിലനിർത്തുകയും ചെയുന്നു.
പ്രസവശേഷം അമ്മമാരിൽ മുലപ്പാൽ വർധിപ്പിക്കാൻ ശതാവരി കിഴങ്ങ് ഇടിച്ചുപിഴിഞ്ഞ നീര് നെയ്യ് ചേർത്ത് കഴിച്ചാൽ മതി.
നിങ്ങളുടെ കുടലിനെ ശുദ്ധീകരിക്കുന്ന ഒരു ക്ലെൻസറാണ് ശതാവരി. ഇത് കുടലുകളിലുള്ള വിഷാംശത്തെ പുറന്തള്ളുകയും ശരീരത്തിലെ ദഹന രസങ്ങളുടെ പ്രവർത്തനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ശതാവരി കിഴങ്ങ് നീരിൽ രാമച്ച പൊടി ചേർത്ത് കാലിനടിയിൽ പുരട്ടിയാൽ വിണ്ടുകീറലും,ചുട്ടുനീറ്റൽ ഇല്ലാതാകും.
ഭക്ഷണത്തിൽ ശതാവരി ഉൾപ്പെടുത്തുന്നത് വഴി ശ്വാസകോശ സംബന്ധമായ അസുഖങ്ങളെല്ലാം ചികിത്സിക്കാൻ കഴിയും. ഇത് ആസ്ത്മ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധം ആണെന്ന് പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക