പാലിന് പകരമുള്ള ഒന്നാണ് ഓട്സ് പാൽ. ഇത് ലാക്ടോസ് രഹിതമാണ്. ഓട്സ് പാൽ ഉണ്ടാക്കുന്നത് കുതിർത്ത റോൾഡ് ഓട്സ് വെള്ളത്തിൽ കലർത്തി അരിച്ചെടുത്ത് പാൽ മാത്രമായി വേർതിരിച്ചെടുത്താണ്. ധാരാളം ഗുണം നൽകുന്ന ഇത് ഭക്ഷണത്തിൽ ഉൾപ്പെടുദത്താവുന്നതാണ്.
വേർതിരിച്ച പാൽ കാൽസ്യം, പൊട്ടാസ്യം, ഇരുമ്പ്, വിറ്റാമിനുകൾ തുടങ്ങിയ പോഷകങ്ങളാൽ ശക്തിപ്പെടുത്തുന്നു. ഒട്ടുമിക്ക കടകളിലും ഓട്സ് മിൽക്ക് ഉണ്ടാകും. നിങ്ങൾക്കത് വീട്ടിൽ തന്നെ ഉണ്ടാക്കി നിങ്ങളുടെ ഇഷ്ടങ്ങൾക്കും അഭിരുചിക്കും അനുസരിച്ച് ക്രമീകരിക്കാവുന്നതാണ്.
ഓട്സ് പാലിൽ പലപ്പോഴും വിറ്റാമിൻ ഡിയും കാൽസ്യവും അടങ്ങിയിട്ടുണ്ട്, ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ ദൈനംദിന കാൽസ്യം കഴിക്കുന്നതിനുള്ള മികച്ച മാർഗമാണ് ഓട്സ് പാൽ. ഓട്സ് പാലിൽ വിറ്റാമിൻ ബി 12 അടങ്ങിയിട്ടുണ്ട്, ഇത് ആരോഗ്യമുള്ള അസ്ഥികൾക്ക് വഴിയൊരുക്കുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു.
ഓട്സ് പാൽ സ്വാഭാവികമായും ലാക്ടോസ് രഹിതവും പാലുൽപ്പന്നങ്ങളോട് അലർജി ലക്ഷണങ്ങളുള്ള ആളുകൾക്ക് മികച്ചതുമാണ്.
ഓട്സ് പാലിൽ ഉയർന്ന നാരുകൾ അടങ്ങിയിട്ടുണ്ട്. അതിന്റെ ജെൽ രൂപീകരണ ഗുണങ്ങൾ കാരണം കാെളസ്ട്രോളിന്റെ മെറ്റാബോളിസത്തിലും വിസർജ്ജനത്തിലും സഹായിക്കുന്നതിനാൽ കൊളസ്ട്രോളിന്റെ അളവ് കുറയുകയും ഹൃദയ സംബന്ധമായ അസുഖങ്ങൾ വരാനുള്ള സാധ്യത കുറയുകയും ചെയ്യുന്നു.
ലയിക്കുന്ന നാരുകൾ ആയ ബീറ്റാ- ഗ്ലൂക്കൻസ്, കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. മൃദുവായ സ്വാദും ക്രീ ഘടനയും കാരണം ധാന്യങ്ങൾ, കോഫി അല്ലെങ്കിൽ സ്മൂത്തികൾ എന്നിയിൽ ചേർക്കുന്നത് കാെണ്ട് പ്രശ്നമില്ല. എല്ലാ ദിവസവും ഒരു ഗ്ലാസ് ഓട്സ് പാൽ കുടിച്ചാൽ നിരവധി ഗുണങ്ങൾ ലഭിക്കും
അമിത ഭാരം കുറയ്ക്കാൻ സഹായിക്കും. ഓട്സിൽ അടങ്ങിയിട്ടുള്ള ഉയർന്ന ഫൈബർ പൊണ്ണത്തടി കുറയ്ക്കാൻ സഹായിക്കുന്നു. ഇത് വയർ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കും. കുടലിൽ വിസ്കോസ് ലായനികൾ രൂപപ്പെടുത്തുന്നതിലൂടെ വിശപ്പിനെ നിയന്ത്രിക്കുന്ന ഹോർമോണുകളെ നിയന്ത്രിക്കുകയും ചെയ്യുന്നു.
ഓട്സ് ഉൾപ്പെടെ നാരുള്ള ഭക്ഷണ സാധനങ്ങൾ നിങ്ങളുടെ രക്തത്തിലെ പഞ്ചസാരയുടെയും കൊളസ്ട്രോളിന്റേയും അളവ് നിയന്ത്രിക്കാൻ ശരിക്കും സഹായിക്കുന്നു. ഓട് മിൽക്ക് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് കൊളസ്ട്രോൾ കുറയ്ക്കാനും മൊത്തത്തിലുള്ള ആരോഗ്യത്തിനും സഹായകമാകുന്നതാണ്
പ്രതികരിക്കാൻ ഇവിടെ എഴുതുക