ബിഎസ്എൻഎൽ ജീവനക്കാർ ഇന്ന് പണിമുടക്കും. പൊതുമേഖലാ സ്ഥാപനമായ ബിഎസ്എൻഎല്ലിനെ തകർക്കുന്ന കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ ബിഎസ്എൻഎൽ ജീവനക്കാരുടെ നേതൃത്വത്തിൽ ഇന്ന് (ഫെബ്രുവരി 16ന്) പണിമുടക്ക് നടത്തുന്നത്.
കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കണമെന്ന് ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ സംസ്ഥാന സെക്രട്ടറി എം വിജയകുമാർ അഭ്യർത്ഥിച്ചു.ഇന്നത്തെ ഒരു ദിവസത്തെ പണിമുടക്കിൽ പങ്കെടുക്കാൻ ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജീവനക്കാരോട് ആഹ്വാനം ചെയ്തു.
ബിഎസ്എൻഎൽ ജീവനക്കാർക്ക് ശമ്പളപരിഷ്കരണവും ആനുകൂല്യങ്ങളും നിഷേധിക്കുന്ന കേന്ദ്രസർക്കാർ സമീപനം തിരുത്തണമെന്നും ആവശ്യപ്പെട്ടാണ് തൊഴിലാളികൾ രാജ്യ വ്യാപകമായി പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.
ജീവനക്കാരുടെ കത്തുന്ന പ്രശ്നങ്ങളായ വേതന പരിഷ്കരണം, 4ജി, 5ജി ബിഎസ്എൻഎൽ, പുതിയ പ്രൊമോഷൻ നയം, മാനവശേഷി പുനഃസംഘടിപ്പിക്കൽ, പെൻഷൻ പരിഷ്കരണം, കരാർ തൊഴിലാളികളുടെ ആവശ്യങ്ങൾ തുടങ്ങിയ ആവശ്യങ്ങളും സമരത്തിൽ ഉന്നയിക്കും.
നേതാക്കൾ മിക്കവാറും എല്ലാ സർക്കിളുകളിലും മീറ്റിംഗുകളെ അഭിസംബോധന ചെയ്യുകയും ജീവനക്കാരെ സജ്ജരാക്കുകയും ചെയ്തിട്ടുണ്ട്. പണിമുടക്കിൽ ജീവനക്കാരെ പൂർണമായി അണിനിരത്താനും വിജയിപ്പിക്കാനും അവസാന നിമിഷം പരിശ്രമിക്കണമെന്ന് സർക്കിളുകളോടും ജില്ലാ യൂണിയനുകളോടും ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക